വെള്ളത്തിലേക്ക് നോക്കി, ദൈവം മത്സ്യത്തെ സൃഷ്ടിച്ചു,
വെള്ളത്തിനുള്ളിൽ മാത്രം ശ്വസിക്കാൻ അവയെ അനുവദിച്ചു.
ദൈവം വൃക്ഷങ്ങളെ ഭൂമിയിൽ വേരുറപ്പിച്ച് സൃഷ്ടിച്ചതിനാൽ,
ഭൂമിയിൽ വേരൂന്നിയിരിക്കുമ്പോൾ മാത്രമേ ദൈവം അവയെ
സമ്പുഷ്ടമാകാൻ അനുവദിക്കൂ.
പിതാവായ ദൈവവും മാതാവായ ദൈവവും പരസ്പരം നോക്കിക്കൊണ്ട്
മനുഷ്യരാശിയെ സൃഷ്ടിക്കുകയും ദൈവത്തിൽ സന്തോഷത്തിന്റെയും
നിത്യജീവന്റെയും അനുഗ്രഹം സ്വീകരിക്കാൻ
അവരെ അനുവദിക്കുകയും ചെയ്തു.
ശിംശോനും ശൗലും ദൈവത്തിൽ നിന്ന് അകന്നുപോയപ്പോൾ,
അവർ ദയനീയവും വേദനാജനകവുമായ ഒരു അന്ത്യത്തെ നേരിട്ടു,
എന്നാൽ അവർ ദൈവത്തെ അനുസരിക്കുന്ന ജീവിതം
നയിച്ചിരുന്നപ്പോൾ, അവർ സകലത്തിലും വിജയിച്ചു.
ഈ യുഗത്തിലും, ദൈവസഭയിലെ അംഗങ്ങൾ ആത്മാവും
മണവാട്ടിയുമായി വന്ന ക്രിസ്തു അൻസംഗ് ഹൊങിലും
മാതാവായ ദൈവത്തിലും ജീവിക്കുന്നതുകൊണ്ട് അവർക്ക്
സകലത്തിലും വിജയകരമായ ജീവിതം നയിക്കാൻ സാധിക്കുന്നു.
അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ
നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക;
ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു,
ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു,
ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.
ഉല്പത്തി 1:26-27
ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു;
ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ
അവൻ വളരെ ഫലം കായ്ക്കും; എന്നെ പിരിഞ്ഞു
നിങ്ങൾക്ക് ഒന്നും ചെയ്വാൻ കഴികയില്ല.
യോഹന്നാൻ 15:5
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം