മത്തായി 25-ലെ താലന്തുകളുടെ ഉപമയിൽ ലഭിച്ച താലന്തുകളുമായി വ്യാപാരം നടത്താൻ യജമാനൻ ദാസന്മാരോട് പറഞ്ഞതുപോലെ, ദൈവത്തിൽ നിന്ന് ലഭിച്ച പുതിയ ഉടമ്പടിയുടെ സുവിശേഷം നാം ഉത്സാഹപൂർവ്വം ലോകമെമ്പാടും പ്രസംഗിക്കണം.
ഒരു താലന്ത് സ്വീകരിച്ച് നിലത്ത് കുഴിച്ചിട്ട വ്യക്തിയിൽ നിന്ന് വ്യത്യസ്തമായി, എല്ലാ സംശയങ്ങളും മടിയും മാറ്റിവച്ച് വിശ്വാസത്തിന്റെ കണ്ണുകളോടെ സുവിശേഷം പ്രസംഗിക്കുമ്പോൾ, നമുക്ക് ദൈവത്തിന്റെ അത്ഭുതങ്ങൾ അനുഭവിക്കുവാൻ കഴിയും.
യേശു പരിശുദ്ധാത്മശക്തിയുള്ള ക്രിസ്തുവാണെന്ന് എല്ലാ ദിവസവും അപ്പൊസ്തലന്മാർ പ്രസംഗിച്ചതുപോലെ, പരിശുദ്ധാത്മാവിനെ നൽകാമെന്ന ദൈവത്തിന്റെ വാഗ്ദാനത്തിൽ വിശ്വസിച്ചുകൊണ്ട്, പരിശുദ്ധാത്മ യുഗത്തിൽ, അവിടുത്തെ ആദ്യ വരവിനേക്കാൾ ഏഴുമടങ്ങ് ശക്തനായ ക്രിസ്തു അൻസംഗ്ഹൊങും മാതാവായ ദൈവത്തിന്റെയും രക്ഷയെ അവർ ഉത്സാഹപൂർവ്വം ലോകത്താകെ പ്രസംഗിക്കണം.
പത്രൊസ് അവരോട്: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവ് എന്ന ദാനം ലഭിക്കും.
മറ്റു പല വാക്കുകളാലും അവൻ സാക്ഷ്യംപറഞ്ഞ് അവരെ പ്രബോധിപ്പിച്ചു; ഈ വക്രതയുള്ള തലമുറയിൽനിന്നു രക്ഷിക്കപ്പെടുവിൻ എന്നു പറഞ്ഞു.
അവന്റെ വാക്ക് കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മൂവായിരത്തോളം പേർ അവരോടു ചേർന്നു.
അപ്പ. പ്രവൃത്തികൾ 2:38–41
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം