ഓഗസ്റ്റ് 12, 2024 പെറുവിലെ ഗ്രാൻഡ് നാഷണൽ തിയേറ്റർ
പെറുവിലുടനീളം 20 ദിവസത്തിലധികം പര്യടനം നടത്തി അവിസ്മരണീയമായ അഭിപ്രായങ്ങൾക്ക് ശേഷം, മിശിഹാ വാദ്യസംഘം അതിന്റെ അവസാന സംഗീതമേള പെറുവിലെ ഗ്രാൻഡ് നാഷണൽ തിയേറ്ററിൽ അവതരിപ്പിക്കും.
പെറുവിലെ ഗ്രാൻഡ് നാഷണൽ തിയേറ്റർ തെക്കേ അമേരിക്കയിലെ പ്രധാന പ്രകടന വേദികളിലൊന്നായി അറിയപ്പെടുന്നു, കൂടാതെ മികച്ച കലാകാരന്മാർ അവരുടെ ജീവിതകാലത്ത് ഒരു തവണയെങ്കിലും പ്രകടനം നടത്താൻ ആഗ്രഹിക്കുന്ന ഒരു അഭിമാനകരമായ വേദിയായി ഇതിനെ കണക്കാക്കുന്നു.
ശബ്ദശാസ്ത്രം, പ്രകാശനം, ഘടനാപരമായ ചലനാത്മകത, സാങ്കേതിക വശങ്ങൾ എന്നിവയിൽ പെറുവിലെ ഗ്രാൻഡ്നാഷണൽ തിയേറ്ററിന് നിരവധി ഗുണങ്ങളുണ്ട്.
പ്ലാസിഡോ ഡൊമിംഗോ, അലൻ പാർസൺസ്, ചിക്ക് കോറിയ തുടങ്ങിയ വിവിധ സംഗീത വിഭാഗങ്ങളിൽ നിന്നുള്ള ലോകപ്രശസ്തരായ കലാകാരന്മാർ ഈ വേദിയിൽ പ്രകടനം നടത്തിയിട്ടുണ്ട്.
- ക്ലോഡിയോ ഓർലാൻഡിനി /പെറുവിലെ ഗ്രാൻഡ് നാഷണൽ തിയേറ്ററിന്റെ അധികാരി
പെറുവിലെ സാംസ്കാരിക മന്ത്രാലയത്തിന്റെ ക്ഷണപ്രകാരമാണ് ഈ പ്രകടനം സാധ്യമായത്.
മിശിഹാ വാദ്യസംഘത്തിന് ഓരോ പ്രകടനത്തിലും കാണികളിൽ നിന്ന് എഴുന്നേറ്റുനിന്നുക്കൊണ്ടുള്ള കരഘോഷം ലഭിച്ചു, അത് അതിവേഗം പ്രചരിക്കപ്പെടുകയും ചെയ്തു.
വിവിധ മേഖലകളിൽ നിന്നും വിവിധ സാമൂഹത്തിൽ നിന്നുമുള്ള വിശിഷ്ട അതിഥികളെക്കൊണ്ട് സംഗീതമേള ഹാൾ നിറഞ്ഞിരുന്നു.
നിങ്ങളുടെ 60-ആം വാർഷികം ആഘോഷിച്ച വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡിന് എന്റെ അഭിനന്ദനങ്ങൾ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
ലോകമെമ്പാടും, പ്രത്യേകിച്ച് പരിസ്ഥിതി സംരക്ഷണ ശ്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച വിവിധ സന്നദ്ധ പ്രവർത്തനങ്ങളെ ഞാൻ അഭിനന്ദിക്കുന്നു.
- വിക്ടർ അന്റോണിയോ കാസ്റ്റിലോ/സുപ്രീം കോടതി ജസ്റ്റിസ്
(മിശിഹാ) വാദ്യസംഘത്തിന്റെ പ്രകടനം പെറുവിനെയും കൊറിയയെയും ഒന്നിപ്പിക്കാൻ അനുവദിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.
- ലെസ്ലി ഉർട്ടീഗ/സാംസ്കാരിക മന്ത്രി
സഭയുടെ 60-ആം വാർഷികത്തിന് അഭിനന്ദനങ്ങൾ.
നമ്മുടെ സുഹൃത്തുക്കളോട് നാം എന്നേക്കും നന്ദിയുള്ളവരാണ്.
- സോഫിയ വെലാസ്ക്വെസ്/ആരോഗ്യ മന്ത്രാലയത്തിന്റെ അധികാരി
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം