ദൈവം പറയുന്നതുപോലെ, തന്നിൽ വിശ്വസിക്കുന്നവർ പരിശുദ്ധാത്മാവിനെ സ്വീകരിക്കും. അതിനാൽ, അത് സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർ പിതാവിന്റെ യുഗത്തിൽ യഹോവയായ ദൈവത്തിന്റെയും, പുത്രന്റെ യുഗത്തിൽ യേശുവിന്റെയും, പരിശുദ്ധാത്മാവിന്റെ യുഗത്തിൽ ആത്മാവും മണവാട്ടിയുമായി വന്ന ക്രിസ്തു അൻസംഗ്ഹൊങ്ങിന്റെയും മാതാവായ ദൈവത്തിന്റെയും ഉപദേശങ്ങളിൽ വിശ്വസിക്കുകയും പിന്തുടരുകയും വേണം.
ദൈവവചനം അനുസരിക്കുന്നവരാണ് യഥാർത്ഥത്തിൽ ദൈവത്തിൽ വിശ്വസിക്കുന്നവർ. നോഹ, അബ്രഹാം, മോശ, യോശുവ, കാലേബ് എന്നിവർ ദൈവവചനം അനുസരിച്ചതിന് അനുഗ്രഹിക്കപ്പെട്ടതുപോലെ, ദൈവവചനങ്ങളായ ശബ്ബത്ത് ദിനവും പെസഹയും ആചരിക്കുന്ന വിശ്വാസമുള്ള ആളുകൾ ഇന്ന് അനുഗ്രഹിക്കപ്പെടും.
ദൈവസന്തതിയായവൻ ദൈവവചനം കേൾക്കുന്നു; നിങ്ങൾ ദൈവസന്തതിയല്ലായ്കകൊണ്ടു കേൾക്കുന്നില്ല. യോഹന്നാൻ 8:47
നിന്റെ ദൈവമായ യഹോവയുടെ കല്പനകൾ പ്രമാണിച്ച് അവന്റെ വഴികളിൽ നടന്നാൽ യഹോവ നിന്നോടു സത്യംചെയ്തതുപോലെ നിന്നെ തനിക്കു വിശുദ്ധജനമാക്കും. യഹോവയുടെ നാമം നിന്റെമേൽ വിളിച്ചിരിക്കുന്നു എന്ന് ഭൂമിയിലുള്ള സകല ജാതികളും കണ്ടു നിന്നെ ഭയപ്പെടും. ആവർത്തനപുസ്തകം 28:9–10
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം