സാൽമൺ മത്സ്യങ്ങൾ കടലിൽ വസിക്കുകയും പിന്നീട് മുട്ടയിടുന്നതിനായി അവയുടെ ജന്മസ്ഥലത്തേക്ക് മടങ്ങുകയും ചെയ്യുന്നു. ആ പ്രക്രിയയിൽ, ഒരു സാൽമൺ മത്സ്യം ഭക്ഷണം കഴിക്കാതെ, സംഭരിച്ച ഊർജ്ജം ഉപയോഗിച്ച് വേദന സഹിക്കുന്നതുപോലെ, നാമും ഈ ലോകത്തിൽനിന്ന് പഠിച്ച എല്ലാ ദുശ്ശീലങ്ങളും ദുഷ്പെരുമാറ്റങ്ങളും ഉപേക്ഷിച്ച്, വീണ്ടും ജനിക്കുന്നതിന്റെ വേദനയെ അതിജീവിച്ച്, പിതാവും മാതാവും വസിക്കുന്ന നമ്മുടെ നിത്യസ്വർഗീയ ഭവനത്തിലേക്ക് മടങ്ങാൻ പരിശ്രമിക്കണം.
ബൈബിളിൽ പ്രവചിച്ചിരിക്കുന്നതുപോലെ, സകലജാതികളും യെരൂശലേമായ സ്വർഗീയ മാതാവിന്റെ കരങ്ങളിലേക്ക് പറന്നുവരുന്ന ഈ സമയത്ത്, ദൈവസഭയിലെ അംഗങ്ങൾ എപ്പോഴും മാതാവിന്റെ ഉപദേശമനുസരിച്ച് “മാതാവിന്റെ സ്നേഹത്തിന്റെ വാക്കുകൾ” പ്രാവർത്തികമാക്കുകയും, തങ്ങളുടെ സൽപ്രവൃത്തികളിലൂടെ യെരൂശലേമായ സ്വർഗീയ മാതാവിന്റെ മഹത്വം ലോകമെമ്പാടും വെളിപ്പെടുത്തുകയും ചെയ്യുന്നു.
ഈ ലോകത്തിന് അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിനു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ. റോമർ 12:2
എഴുന്നേറ്റു പ്രകാശിക്ക; നിന്റെ പ്രകാശം വന്നിരിക്കുന്നു; യഹോവയുടെ തേജസ്സും നിന്റെമേൽ ഉദിച്ചിരിക്കുന്നു. അന്ധകാരം ഭൂമിയെയും കൂരിരുട്ടു ജാതികളെയും മൂടുന്നു; നിന്റെമേലോ യഹോവ ഉദിക്കും; അവന്റെ തേജസ്സും നിന്റെമേൽ പ്രത്യക്ഷമാകും. ജാതികൾ നിന്റെ പ്രകാശത്തിലേക്കും രാജാക്കന്മാർ നിന്റെ ഉദയശോഭയിലേക്കും വരും. യെശയ്യാവ് 60:1–3
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം