ചെങ്കടലിലേക്ക് പ്രവേശിക്കുന്ന യിസ്രായേല്യർ യേശുവിനെ കല്ലറയിലേക്ക് പ്രവേശിക്കുന്നതിനെ പ്രതിനിധീകരിച്ചു, ചെങ്കടലിൽ നിന്ന് ഇസ്രായേല്യർ ഇറങ്ങുന്നത് യേശുവിന്റെ പുനരുത്ഥാനത്തെക്കുറിച്ചുള്ള ഒരു പ്രവചനമായിരുന്നു.
നാം ഈ ജോലി മറന്നുകളയാതിരിക്കേണ്ടതിന്, ദൈവം പഴയനിയമത്തിൽ ആദ്യഫലത്തിന്റെ ദിവസം സ്ഥാപിച്ചു.
പഴയനിയമത്തിലെ പെസഹയും പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവവും കഴിഞ്ഞുള്ള ആദ്യത്തെ ഞായറാഴ്ച ആദ്യഫലദിവസം ആചരിച്ചതുപോലെ, നിദ്രപ്രാപിച്ചവരുടെ ആദ്യഫലമായ യേശുവിന്റെ പുനരുത്ഥാനവും ഒരു ഞായറാഴ്ചയായിരുന്നു.
തൽഫലമായി, ആദിമ സഭയിലെ വിശുദ്ധന്മാർ തങ്ങൾ മരിച്ചാലും വീണ്ടും ജീവിക്കുമെന്ന വിശ്വാസം മുറുകെ പിടിച്ചു, ദൈവത്തിന്റെ പക്ഷത്ത് നിന്നുകൊണ്ട് രക്ഷയുടെ വാർത്ത പ്രസംഗിക്കുന്നതിൽ അവർ എപ്പോഴും സന്തോഷം കണ്ടെത്തി.
എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തിരിക്കുന്നു.
1 കൊരിന്ത്യർ 15:20
അപ്പോൾ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ട് അടിയോളം രണ്ടായി ചീന്തിപ്പോയി;
ഭൂമി കുലുങ്ങി, പാറകൾ പിളർന്നു, കല്ലറകൾ തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങൾ പലതും ഉയിർത്തെഴുന്നേറ്റ്
അവന്റെ പുനരുത്ഥാനത്തിന്റെ ശേഷം കല്ലറകളെ വിട്ടു, വിശുദ്ധനഗരത്തിൽ ചെന്നു പലർക്കും പ്രത്യക്ഷമായി.
മത്തായി 27:51–53
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം