ഏദെൻതോട്ടത്തിന്റെ ന്യായപ്രമാണവും, പഴയ നിയമപ്രമാണവും, യേശു സ്ഥാപിച്ച പുതിയ നിയമപ്രമാണവും എല്ലാം ഭാവിയിൽ മനുഷ്യരാശിക്ക് അത്യുജ്ജ്വലമായ തേജസ്സും സന്തോഷവും നൽകുന്നതിന് ദൈവം നിശ്ചയിച്ചതായിരുന്നു.
ദൈവത്തിന്റെ കല്പനകളിൽനിന്നും നിയമങ്ങളിൽനിന്നും വ്യതിചലിക്കുന്നത് അധർമ്മവും, ദുഷ്ടതയും, മത്സരവും ആയി കണക്കാക്കപ്പെടുന്നുവെന്ന് ദാനീയേൽ പ്രവാചകൻ ഉൾപ്പെടെയുള്ള അനേകം പ്രവാചകന്മാരിലൂടെ ദൈവം ഇന്ന് നമ്മെ പഠിപ്പിക്കുന്നു.
ദൈവസഭയിലെ അംഗങ്ങൾ ദൈവത്തിന്റെ ഏറ്റവും ചെറിയ ഉപദേശത്തെപ്പോലും അവഗണിക്കാതെ ബൈബിൾ അനുസരിച്ച് പ്രവർത്തിക്കാൻ നിർദ്ദേശിച്ച ക്രിസ്തു അൻസംഗ്ഹൊങിന്റെയും മാതാവായ ദൈവത്തിന്റെയും ഉപദേശങ്ങൾ അവരുടെ ഹൃദയത്തിൽ കൊത്തിവയ്ക്കുന്നു.
യേശു പുതിയ നിയമത്തിന്റെ ന്യായപ്രമാണം സ്ഥാപിക്കുകയും അത് ആചരിക്കുന്നതിന് ഒരു മാതൃക വെക്കുകയും ചെയ്തതിനാൽ, അവർ ശബ്ബത്തും പെസഹയും ഉൾപ്പെടെ മൂന്നു തവണയുള്ള ഏഴ് ഉത്സവങ്ങൾ ആചരിക്കുന്നു.
അവൻ അത്യുന്നതനായവന് വിരോധമായി വമ്പുപറകയും അത്യുന്നതനായവന്റെ വിശുദ്ധന്മാരെ ഒടുക്കിക്കളകയും സമയങ്ങളെയും നിയമങ്ങളെയും മാറ്റുവാൻ ശ്രമിക്കയും ചെയ്യും; കാലവും കാലങ്ങളും കാലാംശവും അവർ അവന്റെ കൈയിൽ ഏല്പിക്കപ്പെട്ടിരിക്കും.
എന്നാൽ ന്യായവിസ്താരസഭ ഇരുന്നുകൊണ്ട് അവന്റെ ആധിപത്യം എടുത്തുകളഞ്ഞ് അന്തംവരെ നശിപ്പിച്ചു മുടിക്കും.
പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്ത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിനു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വമാകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.
ദാനീയേൽ 7:25–27
ഞാൻ എന്റെ ന്യായപ്രമാണം അവനു പതിനായിരം കല്പനയായി എഴുതിക്കൊടുത്താലും അവ അപൂർവകാര്യമായി എണ്ണപ്പെടുന്നു.
ഹോശേയ 8:12
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം