ക്രിസ്തു രണ്ടാമതും വരുന്നതിന്റെ കാരണം മരണത്തെ നശിപ്പിക്കുക, അതായത്, മനുഷ്യരാശിക്ക് നിത്യജീവൻ നൽകുകയും അവരെ സ്വർഗ്ഗരാജ്യത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യുക എന്നതാണ് എന്ന് ബൈബിളും പ്രവാചകന്മാരും സാക്ഷ്യപ്പെടുത്തുന്നു.
സ്വർഗ്ഗത്തിൽ മരണത്തിന് അർഹമായ ഒരു പാപം ചെയ്ത മനുഷ്യരാശിക്ക് നിത്യജീവൻ ലഭിക്കുവാനുള്ള ഏക മാർഗ്ഗം, 2,000 വർഷങ്ങൾക്കു മുമ്പുണ്ടായിരുന്നതുപോലെ, പെസഹയിലൂടെ യേശുവിന്റെ മാംസവും രക്തവും ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നതിലൂടെയാണ്.
ദൈവത്തിനു മാത്രമേ മരണത്തെ എന്നെന്നേക്കുമായി വിഴുങ്ങുന്ന ഒരു വിരുന്നു ഒരുക്കുവാൻ കഴിയൂ എന്ന യെശയ്യാവിന്റെ പ്രവചനമനുസരിച്ച്, ദൈവസഭയിലെ അംഗങ്ങൾ ക്രിസ്തു അൻസംഗ്ഹൊങ് ദൈവത്തെ വിശ്വസിക്കുകയും പെസഹ ആചരിക്കുകയും ചെയ്യുന്നു, കാരണം അവിടുന്നാണ് പെസഹയിലൂടെ മരണത്തെ നശിപ്പിക്കുന്നത്.
എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവന് നിത്യജീവൻ ഉണ്ട്; ഞാൻ ഒടുക്കത്തെനാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും.
യോഹ. 6:54
സൈന്യങ്ങളുടെ യഹോവ ഈ പർവതത്തിൽ സകല ജാതികൾക്കും മൃഷ്ടഭോജനങ്ങൾകൊണ്ടും മട്ടൂറിയ വീഞ്ഞുകൊണ്ടും ഒരു വിരുന്നു കഴിക്കും; മേദസ്സു നിറഞ്ഞ മൃഷ്ടഭോജനങ്ങൾകൊണ്ടും മട്ടു നീക്കി തെളിച്ചെടുത്ത വീഞ്ഞുകൊണ്ടും ഉള്ള വിരുന്നുതന്നെ.
അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവ് സകല മുഖങ്ങളിലുംനിന്നു കണ്ണുനീർ തുടയ്ക്കയും തന്റെ ജനത്തിന്റെ നിന്ദ സകല ഭൂമിയിലുംനിന്നു നീക്കിക്കളകയും ചെയ്യും. യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നത്.
അന്നാളിൽ: ഇതാ, നമ്മുടെ ദൈവം; അവനെയത്രേ നാം കാത്തിരുന്നത്; അവൻ നമ്മെ രക്ഷിക്കും; അവൻ തന്നെ യഹോവ; അവനെയത്രേ നാം കാത്തിരുന്നത്; അവന്റെ രക്ഷയിൽ നമുക്ക് ആനന്ദിച്ചു സന്തോഷിക്കാം എന്ന് അവർ പറയും.
യെശയ്യാവു 25:6–9
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം