സ്വർഗ്ഗത്തിൽ നിന്ന് ഈ ഭൂമിയിലേക്ക് തള്ളപ്പെടുവനായി സാത്താൻ ദൈവജനത്തെ വഞ്ചിക്കുകയും, അവർക്ക് ഒരിക്കലും സ്വർഗ്ഗരാജ്യത്തിലേക്ക് മടങ്ങുവാൻ കഴിയാത്തവിധം അവരെ വഞ്ചിക്കുന്നത് തുടരുകയും ചെയ്യുന്നു.
ഇതിനായി, ദൈവത്തിന്റെ ജനം അവിടുത്തെ ആരാധിക്കുന്നതിൽ നിന്ന് തടയുന്നതിനായി അവൻ ശബ്ബത്തും പെസഹയും മാറ്റുകയും, പകരം സൂര്യ-ദേവന്റെ ആചാരങ്ങളായ ഞായറാഴ്ച ആരാധന, ക്രിസ്മസ് എന്നിവ ദൈവത്തിന്റെ മന്ദിരത്തിൽ അവതരിപ്പിക്കുകയും ചെയ്തു.
ഏലിയാവ് ദൈവത്തിന് അർപ്പിച്ച ആരാധനയിലൂടെ 850 വ്യാജ പ്രവാചകന്മാരെ പരാജയപ്പെടുത്തി, യേശു സാത്താനെ “നിങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കുക, അവിടുത്തെ മാത്രം ആരാധിക്കുക” എന്ന വാക്കുകൾ കൊണ്ട് ജയിച്ചു. പരിശുദ്ധാത്മ യുഗത്തിൽ, പുതിയ ഉടമ്പടി പിന്തുടരുന്നതിലൂടെ, പാപമോചനം സ്വീകരിക്കുവാനും സ്വർഗ്ഗത്തിലെ നിത്യരാജ്യത്തിലേക്ക് മടങ്ങുവാനും നമുക്ക് ദൈവത്തെ മാത്രമേ ആരാധിക്കുവാൻ കഴിയൂ എന്ന് ക്രിസ്തു അൻസംഗ്ഹൊങ്ങും മാതാവായ ദൈവവും നമ്മെ പഠിപ്പിച്ചിട്ടുണ്ട്.
“നിങ്ങൾ പാർത്തിരുന്ന മിസ്രയീംദേശത്തിലെ നടപ്പുപോലെ നിങ്ങൾ നടക്കരുത്; ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന കനാൻദേശത്തിലെ നടപ്പുപോലെയും അരുത്; അവരുടെ മര്യാദ ആചരിക്കരുത്. എന്റെ വിധികളെ അനുസരിച്ച് എന്റെ ചട്ടങ്ങളെ പ്രമാണിച്ചു നടക്കേണം; . . . അവയെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീവിക്കും; ഞാൻ യഹോവ ആകുന്നു.” ലേവ്യപുസ്തകം 18:3–5
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം